BREAKINGKERALANEWS

വിഴിഞ്ഞം സമരത്തിന് പിന്നിൽ എം വിൻസെന്റിന്റെ കരങ്ങളെന്ന് അഹമ്മദ് ദേവർകോവിൽ; അടിസ്ഥാനരഹിതമെന്ന് എം വിൻ‌സെന്റ്

വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എംഎൽഎയാണെന്ന അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ വിമർശനത്തിന് മറുപടിയുമായി എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം വിൻസെന്റ് പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

താനോ തന്റെ പാർട്ടിയോ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എം വിൻസെന്റ് വിശദീകരിക്കുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർത്ഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരും തന്നെയാണ്. സമരക്കാരെ പ്രകോപിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ‌ നിന്നും മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സമരം വ്യാപിപ്പിച്ചത്. ഇതൊന്നും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും എം വിൻസെന്റ് പറഞ്ഞു.

 

Related Articles

Back to top button