BREAKING NEWSKERALALATEST

വിവാദ പരാമര്‍ശവുമായി വീണ്ടും ജോസഫൈന്‍, സ്ത്രീധനം പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം

കൊല്ലം: സ്ത്രീധനം നല്‍കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പെണ്‍കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലം നിലമേലില്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷമുള്ള പ്രതികരണത്തിലാണ് ജോസഫൈന്റെ വിവാദ പരാമര്‍ശം.
‘സ്ത്രീകള്‍ക്ക് യഥാര്‍ഥത്തില്‍ വേണ്ടത് ജന്മസിദ്ധമായ സ്വത്തവകാശമാണ്. മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ അത് പെണ്‍കുട്ടിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് അവളുടെ ബാങ്ക് അക്കൗണ്ടില്‍ ഇടണം. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവണം. സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമപരമായ നടപടിയെക്കുറിച്ച് ആലോചിക്കണം.’– എന്നാണ് ജോസഫൈന്‍ പറഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker