BREAKING NEWSLATESTNATIONAL

വിവാഹം കഴിഞ്ഞ് അഞ്ച് മാസം; കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതിമാര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ മധുരവയലിലാണ് സംഭവം. 22 കാരനായ യുവാവും 20 കാരിയായ യുവതിയുമാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. മധുരവോയലിന് അടുത്ത് ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു തൂത്തുക്കുടി സ്വദേശിയായ യുവാവ്. ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ ദിവസമായി ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ വീട്ടുകാര്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. വീട്ടില്‍ എത്തിയെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചു. കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ഭയന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
ലിംഗ ഒടിവ് മൂലം തങ്ങള്‍ക്ക് കുഞ്ഞ് ഉണ്ടാകില്ലെന്ന് ഇവര്‍ ഭയന്നിരുന്നു. അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. തങ്ങളുടെ മരണത്തിന് മറ്റാര്‍ക്കും പങ്കില്ലെന്നും ഒപ്പിട്ട കത്തില്‍ ദമ്പതിമാര്‍ എഴുതിയിട്ടുണ്ട്.
അതേസമയം, മരിക്കുന്നതിന് മുമ്പ് ഇവര്‍ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡോക്ടറെ സമീപിക്കാതെ ഇരുവരും കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ആശങ്കപ്പെട്ട് ജീവനൊടുക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker