ലക്നൗ: വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ വധു വരന്റെ കരണത്തടിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. വിവാഹം കഴിഞ്ഞെത്തിയ യുവതിയെ കുറിച്ചുള്ള ഭര്‍തൃവീട്ടുകാരുടെ അഭിപ്രായപ്രകടനങ്ങള്ക്കിടെയാണ് യുവതി രോഷാകുലയായി വരന്റെ മുഖത്തടിച്ച് വിവാഹവസ്ത്രവും ഊരിവച്ച് ഇറങ്ങിപ്പോയത്. ഉത്തര്‍പ്രദേശിലെ ജാന്പൂര് ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാടകീയ സംഭവങ്ങള്‍ നടന്നത് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
വരന് മറ്റൊരു സ്ത്രീയുമായി പ്രണയമാണെന്ന് മനസിലാക്കിയതാണ് യുവതി പ്രതികരിക്കാന്‍ കാരണമായത് എന്നാണ് നിഗമനം. എന്നാല്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തിനായി വധുവിന്റെ വീട്ടില്‍ എത്തുന്നതുവരെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. വിവാഹം നടക്കുകയും വധുവുമായി വരന് വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. വരനെ കരണത്തടിച്ച ശേഷം വിവാഹ വസ്ത്രങ്ങളും മറ്റ് അഴിച്ച് വച്ച് വധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
സംഭവം എന്തായാലും കാട്ടുതീ പോലെ നാട്ടില്‍ അറിഞ്ഞു കൈവിട്ടു പോയി. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച് രംഗത്തെത്തിയെങ്കിലും പരാജയപെട്ടു.