BREAKING NEWSLATESTNATIONAL

വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ വധു കുഴഞ്ഞു വീണ് മരിച്ചു; അതെ പന്തലില്‍ അനുജത്തിയെ വിവാഹം ചെയ്ത് വരന്‍

ലക്‌നൗ: വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം അഗ്‌നിയെ വളം വാക്കുന്നതിനിടെ നവവധു കുഴഞ്ഞ് വീണു മരിച്ചു. മിനിറ്റുകള്‍ക്ക് ശേഷം വധുവിന്റെ അനുജത്തിയെ കുടുംബക്കാരുടെ നിര്‍ദ്ദേശപ്രകാരം വരന്‍ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ വിവാഹചടങ്ങുകള്‍ അരങ്ങേറിയത്. ആദ്യം വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം അടുത്ത മുറിയിലാക്കിയ ശേഷമായിരുന്നു രണ്ടാം വിവാഹം.
വരനായ മനോജ് കുമാറിനെ വിവാഹം ചെയ്ത സുരഭി എന്ന പെണ്‍കുട്ടി ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് കുഴഞ്ഞുവീണത്. ഡോക്ടറെത്തി നടത്തിയ പരിശോധനയില്‍ ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവീട്ടുകാര്‍ കൂടിയാലോചിച്ചാണ് സുരഭിയുടെ അനുജത്തിയായ നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.
വിവാഹത്തിന് ശേഷം ഇരുവീട്ടുകാരും ചേര്‍ന്ന് സുരഭിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button