LATESTNATIONAL

വിവാഹത്തില്‍ പങ്കെടുക്കണോ? 10 നിയമങ്ങള്‍ പാലിക്കണം, 5,500 രൂപയുടെ സമ്മാനം നിര്‍ബന്ധം


കോവിഡ് വൈറസിന്റെ വരവോടെ കാര്യമായ മാറ്റം സംഭവിച്ച ഒന്നാണ് വിവാഹങ്ങള്‍. പറ്റാവുന്ന അത്രയും ആള്‍ക്കാരെ വിളിച്ചുകൂട്ടി ആര്‍ഭാടമായി നടത്തുന്ന കല്യാണങ്ങള്‍ ഇനിയില്ല. വളരെ കുറച്ച് പേര്‍ മാത്രം. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം വിവാഹം നടത്താന്‍. അതെ സമയം, സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത് ഒരു വിവാഹത്തിന്റെ ക്ഷണ കത്തിലെ നിയമങ്ങളാണ്.
എവിടെയാണ് ഈ വിവാഹം നടക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെഡിങ് പ്ലാനര്‍ അയച്ച ഇമെയില്‍ സന്ദേശത്തില്‍ 10 നിയമങ്ങള്‍ ആണ് പാലിക്കണം എന്നാവശ്യപ്പെടുന്നത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഒരാള്‍ ഈ ലിസ്റ്റിന്റെ ചിത്രം റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറല്‍.
‘ഗുഡ് മോര്‍ണിങ്ങ്, ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നുറപ്പിക്കാനും, വിവാഹദിനത്തിലെ ചില നിയമങ്ങളും ചട്ടങ്ങളും വിശദീകരിക്കാനുമാണ് ഈ ഇമെയില്‍ സന്ദേശം’ എന്നാണ് ഇമെയിലിന്റെ തുടക്കം. തുടര്‍ന്ന് താഴെപറയുന്ന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

*ദയവായി വിവാഹത്തിന് 15 30 മിനിറ്റ് നേരത്തെ എത്തിച്ചേരുക.
*ദയവായി വെള്ള, ക്രീം, ഐവറി നിറത്തിലുള്ള വസ്ത്രം ധരിക്കരുത്.
*അടിസ്ഥാന ബോബ് അല്ലെങ്കില്‍ പണി ടെയില്‍ ശൈയലില്‍ മാത്രം മുടി കെട്ടുക.
*ദയവായി മുഖം മുഴുവന്‍ മേക്കപ്പ് ഇടരുത്.
*വിവാഹ ചടങ്ങ് റെക്കോര്‍ഡ് ചെയ്യരുത്.
*ചടങ്ങ് നടക്കുമ്പോള്‍ നിര്‍ദ്ദേശം ലഭിക്കുന്നതുവരെ ഫേസ്ബുക്ക് ലോഗ് ഇന്‍ ചെയ്യരുത്.
*#….. എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍.
*വധുവിനോട് ഒട്ടും സംസാരിക്കരുത്.
*എല്ലാവരും റെമിയുമായി പോസ് ചെയ്യണം
*75 ഡോളര്‍ (ഏകദേശം 5,500 രൂപ) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിലയുള്ള സമ്മാനം നല്‍കാതെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്രയും നിയമങ്ങളുള്ള കല്യാണം ബഹിഷ്‌കരിക്കുന്നതാണ് നല്ലത് എന്നാണ് പലരും പ്രതികരണം അറിയിക്കുന്നത്. സ്ത്രീകളെ ലക്ഷ്യമാക്കിയാണ് കൂടുതല്‍ നിയമങ്ങളും എന്നും അതുകൊണ്ട് തന്നെ വധുവിന് നല്ല അസൂയയുണ്ട് എന്ന് തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker