വിവാഹത്തോട് അനുബന്ധിച്ചുള്ള പാര്‍ട്ടിക്കെത്തിയ അതിഥികള്‍ക്ക് വ്യത്യസ്തമായ സമ്മാനം നല്കി വധു. മദ്യപിച്ച് ആഘോഷമാക്കിയ അതിഥികള്‍ക്ക് ‘കെട്ട് വിടാന്‍’ പ്രത്യേക കിറ്റാണ് വധു വിതരണം ചെയ്തത്. ഹാങ്ങോവര്‍ മാറാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും കിറ്റില്‍ അടങ്ങിയിട്ടുണ്ട്.
ടിക് ടോക്ക് താരമായ കീലി ബുച്ചറാണ് തന്റെ പ്രിയപ്പെട്ട അതിഥികള്‍ക്ക് സമ്മാന പാക്കറ്റുകള്‍ നല്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിറ്റേന്ന് രാവിലെ ആവശ്യമായ സാധനങ്ങളാണ് കിറ്റിലുള്ളത്. ഈ ഗിഫ്റ്റ് പായ്ക്കറ്റ് അതിഥികള്‍ക്കുള്ള ഒരു പരിചരണ പാക്കേജ് പോലെയാണ്. കൂടുതല്‍ നൃത്തം ചെയ്യുകയോ തറയില്‍ വീഴുകയോ ചെയ്യുന്നവര്‍ക്ക് പ്ലാസ്റ്ററുകള്‍ ഉള്‍പ്പെടെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ കാപ്പി കുടിക്കുന്നതിനുള്ള കാപ്പി പൊടി, ടൂത്ത് പേസ്റ്റിന്റെ ചെറിയ ട്യൂബ്, തലമുടി കെട്ടി വയ്ക്കുന്നതിനുള്ള കുറച്ച് ഹെയര്‍ റ്റൈകള്‍, കുറച്ച് ബോബി പിന്നുകള്‍, ചെറിയ പായ്ക്കറ്റ് ഫെയ്സ് വൈപ്പ് തുടങ്ങിയവയും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കിറ്റിലെ പ്രധാന ഐറ്റം അമിത മദ്യപാനത്തിനുശേഷം അനുഭവപ്പെടുന്ന കടുത്ത തലവേദനയ്ക്കുള്ള വേദനസംഹാരികളാണെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിഥികളുടെ പ്രായോഗിക ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ സമ്മാനത്തെക്കുറിച്ചുള്ള വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായി മാറി. നിരവധി പേരാണ് വധുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ ആശയം വളരെ മതിപ്പുളവാക്കിയതായും താന്‍ ഇതേ രീതി കോപ്പിയടിക്കുമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ശരിയായ ഹാങ്ങോവര്‍ കെയര്‍ പാക്കേജാക്കി മാറ്റുന്നതിന് മക്ഡൊണാള്‍ഡിന്റെ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് മറ്റൊരാള്‍ നിര്‍ദ്ദേശിച്ചു.
ഒരു യുവതി ക്ലോസറ്റില്‍ ഉണ്ടാക്കിയ പാര്‍ട്ടി ഡ്രിങ്ക് സുഹൃത്തുക്കള്‍ക്ക് നല്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇത് ശരിയ്ക്കും സംഭവിച്ചതാണോയെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. ഒരു സ്ത്രീ ക്ലോസറ്റില്‍ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയര്‍ ചെയ്തത്.
തുടക്കത്തില്‍, യുവതി ഐസ് ക്യൂബുകള്‍ ക്ലോസറ്റില്‍ ഇടുന്നത് കാണാം. തുടര്‍ന്ന് മിഠായികള്‍, മറ്റ് പല മധുര പലഹാരങ്ങള്‍, ഐസ്ക്രീം എന്നിവയും ക്ലോസറ്റിലേയ്ക്ക് ചേര്‍ക്കുന്നത് കാണാം. പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ടാങ്കില്‍ ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവ ഒഴിയ്ക്കുന്നുണ്ട്. തുടര്‍ന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്യാന്‍ അവള് ഫ്ലഷിന്റെ ലിവര്‍ അമര്‍ത്തി. അതിനുശേഷം വെള്ളം ക്ലോസ്റ്റില്‍ ഇട്ടിരിക്കുന്ന സാധനങ്ങളുമായി ചേര്‍ന്ന് പാനീയം തയ്യാറായി. ഒരു തവി കൊണ്ട് ഇളക്കിയ ശേഷം പാനീയം ഗ്ലാസുകളില്‍ ഒഴിച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. ക്ലോസറ്റിലാണ് പാനീയം തയ്യാറാക്കിയതെന്ന് അതിഥികളിലൊരാള് മനസ്സിലാക്കിയതോടെ, മറ്റുള്ളവരും ഇക്കാര്യം തിരിച്ചറിയുകയായിരുന്നു.