ENTERTAINMENT

വിവാഹമോചനത്തിന് ശേഷം 3.5 കോടി കടം, ഉറക്കം കാറില്‍; വെളിപ്പെടുത്തലുമായി രഷാമി ദേശായി

ടെലിവിഷന്‍ പരമ്പരകളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ നടിയാണ് രഷാമി ദേശായി. 2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ഹിന്ദി, ഭോജ്പുരി ഭാഷകളില്‍ സിനിമകളില്‍ വേഷമിട്ടുവെങ്കിലും ശ്രദ്ധനേടാനായത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് രഷാമി ദേശായി. എന്നാല്‍ ആ ദുര്‍ഘടമായ സമയത്ത് ഒറ്റയ്ക്ക് നിന്ന് പോരാടിയതായും അതിനെ മറികടന്നതായും ഒരു പോഡ്കാസ്റ്റില്‍ നടി വെളിപ്പെടുത്തി. സ്വന്തമായി വീട് ഇല്ലാതെ തന്റെ ഔഡി കാറില്‍ ദിവസങ്ങളോളം കിടന്നുറങ്ങിയെന്നും അവര്‍ പറഞ്ഞു.2012 ലാണ് നടന്‍ നന്ദീഷ് സന്ധുവിനെ രഷാമി ദേശായി വിവാഹം ചെയ്യുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
”വിവാഹത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളുമായി ബന്ധമുണ്ടായിരുന്നില്ല. വിവാഹത്തെ സംബന്ധിച്ചുള്ള തന്റെ തീരുമാനം തെറ്റാണെന്ന് അവര്‍ അന്നേ പറഞ്ഞിരുന്നു. ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പയെടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു. എല്ലാം ശരിയാണെന്ന് ഞാന്‍ കരുതി, പക്ഷേ എന്റെ ടെലിവിഷന്‍ ഷോ പെട്ടെന്ന് നിന്നതോടെ ഞാന്‍ സാമ്പത്തികമായി തകര്‍ന്നു.
വിവാഹജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന ഞാന്‍ ആ നാല് ദിവസം റോഡിലായിരുന്നു എന്റെ ജീവിതം. എനിക്ക് ഔഡി എ6 ഉണ്ടായിരുന്നു, ഞാന്‍ ആ കാറില്‍ ഉറങ്ങും, എന്റെ എല്ലാ സാധനങ്ങളും എന്റെ മാനേജരുടെ വീട്ടിലായിരുന്നു, ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു. ആ ദിവസങ്ങളില്‍ റിക്ഷാ വാലകളുടെ ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു. പ്രതിസന്ധി മറികടക്കാനായി ഒടുവില്‍ തന്റെ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. അന്തരിച്ച നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പം അഭിനയിച്ച ‘ദില്‍ സേ ദില്‍ തക്’ എന്ന ഷോ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറി തുടങ്ങിയത്. പിന്നീട് ഒരു ഇന്നോവ വാങ്ങി. ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം”- രഷാമി ദേശായി പറഞ്ഞു

Related Articles

Back to top button