LOCAL NEWSKANNURKERALALATEST

വിവാഹലോചനകള്‍ തുടര്‍ച്ചയായി അയല്‍ക്കാരന്‍ മുടക്കി, പ്രതികാരം ചെയ്യാന്‍ ആല്‍ബിന്‍ ‘അയ്യപ്പന്‍ നായരുടെ’ വഴി തെരെഞ്ഞെടുത്തു;കണ്ണുതള്ളി നാട്ടുകാര്‍

 


കണ്ണൂര്‍: സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ കുട്ടമണിയോട് പ്രതികാരം ചെയ്യാന്‍, അനധികൃതമായി നിര്‍മിച്ച കട ജെസിബി ഉപയോഗിച്ച് ബിജു മേനോന്റെ അയ്യപ്പന്‍നായര്‍ എന്ന കഥാപാത്രം പൊളിച്ചുകളയുന്ന സീനുണ്ട്. പിന്നീട് പ്രൃഥി രാജിന്റെ കഥാപാത്രമായ കോശി പ്രതികാരം തീര്‍ക്കാന്‍ അയ്യപ്പന്‍നായരുടെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന സീനുമുണ്ട്. ഈ സിനിമയിലേതിന് സമാനമായ സംഭവമാണ് തിങ്കളാഴ്ച കണ്ണൂര്‍ ചെറുപ്പുഴക്കടുത്ത് ഊമലയിലും ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

വിവാഹം മുടക്കി എന്ന് ആരോപിച്ച് അയവാസിയുടെ കട യുവാവ് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. പലചരക്ക് കച്ചവടക്കാരനായ പുളിയര്‍മറ്റത്തില്‍ സോജിയുടെ കടയാണ് അയല്‍വാസിയായ ആല്‍ബിന്‍ മാത്യു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലംപരിശമാക്കിയത്. ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആല്‍ബിന്‍ മാത്യു ചലചിത്രത്തിലെ അയ്യപ്പന്‍ നായരെ പോലെ ജെസിബി പ്രയോഗം നടത്താനുള്ള കാരണം വ്യക്തമാക്കിയത്. 31കാരനായ ആല്‍ബിന് വരുന്ന വിവാഹലോചനകള്‍ തുടര്‍ച്ചയായി അയല്‍ക്കാരന്‍ മുടക്കുന്നു എന്നാണ് ആക്ഷേപം.

വിവാഹാലോചനകള്‍ ഒന്നിനുപുറകെ ഒന്നായി ആയി മുടങ്ങി പോയതോടെ അരിശം മൂത്തതാണ് കട ഇടിച്ചു നിരത്തിയത്. അതേ സമയം വിവാഹ ആലോചനകള്‍ മുടക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പലചരക്ക് കട ഉടമയായ പുളിയര്‍മറ്റത്തില്‍ സോജി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker