BREAKINGKERALA

വിവാഹ ബന്ധമൊഴിയാന്‍ നിര്‍ബന്ധിച്ചു, ജോലിക്ക് വിട്ടില്ല; അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

പുതുക്കാട് (തൃശൂര്‍): വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ആനന്ദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒന്നരമാസം മുന്‍പു ബന്ധു വീട്ടില്‍ വച്ചാണ് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ റജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായി. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നു പറയപ്പെടുന്നു.
രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ ശക്തമായ നടപടിവേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. കുടുംബത്തിന്റെ പരാതിയില്‍ നേരത്തെ തന്നെ ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.

Related Articles

Back to top button