BREAKING NEWSLATESTNATIONAL

വിവാഹ വാഗ്ദാനം… പിന്നെ ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനം; മോഡല്‍ നല്‍കിയ പരാതിയില്‍ കുടുങ്ങിയത് 9 പ്രമുഖര്‍

മുംബൈ : മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒന്‍പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റണ്‍ ജൂലിയന്‍, നിര്‍മ്മാണ കമ്പനിയായ ടീ സീരിസിലെ കിഷന്‍ കുമാര്‍, ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് കമ്പനി സഹ ഉടമ അനിര്‍ബന്‍ ദാസ്, നിഖില്‍ കാമത്, ഷീല്‍ ഗുപ്ത, അജിത് ഥാക്കുര്‍, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധന്‍ ഇന്ദുരി എന്നിവരാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. ബോളിവുഡ് താരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
2015 മുതല്‍ പലവിധത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയില്‍ വച്ചാണ് ജാക്കി ഭഗ്‌നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചാണ് നിഖില്‍ കാമത്ത് ഉപദ്രവിച്ചത്. ഫോട്ടോഗ്രാഫറായ കോള്‍സ്റ്റണ്‍ ജൂലിയന്‍, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ‘കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. നിലവില്‍ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മറ്റൊരു പീഡന പരാതിയില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്‌ഡെ അറസ്റ്റിലായിട്ടുണ്ട്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന മുപ്പതുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ബ്യൂട്ടീഷനായ യുവതിയാണ് ഹെഗ്‌ഡെക്കെതിരെ പരാതി നല്‍കിയത്. ഇവരുടെ മൊഴി അനുസരിച്ച് എട്ടു വര്‍ഷം മുമ്പാണ് ഹെഗ്‌ഡെയെ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇയാള്‍ വിവാഹ പ്രൊപ്പൊസല്‍ മുന്നോട്ട് വയ്ക്കുകയും യുവതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് തന്റെ ഫ്‌ലാറ്റില്‍ നിന്നും 50000 രൂപയുമായി ഹെഗ്‌ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഹെഗ്‌ഡെയെ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker