BREAKING NEWSNATIONAL

വിവാഹ വേദിയിലേക്ക് ചാടിക്കയറി മുന്‍ കാമുകിക്ക് മാല ചാര്‍ത്തി യുവാവ്; സംഘര്‍ഷം, അതുകഴിഞ്ഞല്ലേ ട്വിസ്റ്റ്

പറ്റ്‌ന: മുന്‍ കാമുകിയുടെ വിവാഹ വേദിയിലേക്ക് ചാടിക്കയറി വരന്റെ കൈയില്‍ നിന്ന് മാല തട്ടിയെടുത്ത് യുവാവ് വധുവിന്റെ കഴുത്തിലിട്ടു. വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതിനായിരുന്നു യുവാവ് വേദിയിലേക്ക് അതിക്രമിച്ച് കയറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമിത് കുമാര്‍ എന്നയാളാണ് മുന്‍ കാമുകിയുടെ വിവാഹ വേദിയിലേക്ക് അതിക്രമിച്ച് കയറിയത്. വരനും വധുവും ഹാരം കൈമാറാന്‍ തുടങ്ങവെയായിരുന്നു അമിത് വേദിയിലേക്ക് ചാടിക്കയറിയത്. തുടര്‍ന്ന് വരന്റെ കൈയ്യില്‍ നിന്നും മാല തട്ടിയെടുത്ത് ഇയാള്‍ വധുവിന്റെ കഴുത്തില്‍ ഇടുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തു.
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് ഇവര്‍ യുവാവിനെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. അമിത്തിനെ വെറുതെ വിടാന്‍ വധു ആവശ്യപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ ബന്ധുക്കള്‍ യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. നാട്ടുകാര്‍ അമിത്തിനെ പോലീസിന് കൈമാറുകയും ചെയ്തു.
ഇതിനിടെ വധുവിന്റെ മുന്‍ കാമുകന്റെ പരാക്രമം കണ്ട വരന്റെ വീട്ടുകാര്‍ വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാല്‍ വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരന്‍ അക്ഷയ് കുമാര്‍ അറിയിക്കുകയായിരുന്നു.
അതേസമയം വിവാഹം മുടക്കാന്‍ വധുവും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇരുവരും തയ്യാറാക്കിയ പദ്ധതിക്ക് അനുസരിച്ചായിരുന്നു യുവാവ് വേദിയിലേക്ക് ചാടിക്കയറിയതും മാലയിട്ടതും. വധുവിന്റെ കുടുംബം പരാതി നല്‍കാത്തതിനാല്‍ യുവാവിനെ പോലീസ് വിട്ടയക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker