BREAKINGNATIONAL

വിവാഹ വേദി കീഴടക്കി നൃത്തം ചെയ്ത കസിന്‍സിനെ വാടകയ്ക്ക് തരാമോയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

വിവാഹങ്ങള്‍ ഇന്നൊരു ആഘോഷമാണ്. അതിനപ്പറും അതൊരു ഇവന്റ്മാനേജ്‌മെന്റ് പരിപാടി കൂടിയാണ്. ഒരു ദിവസത്തെ ചടങ്ങായിരുന്ന വിവാഹങ്ങള്‍ ഇന്ന് ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും നീളുന്നു. ഇത്തരം പരിപാടികള്‍ക്കായി പ്രത്യേക പരിശീലനം പോലും കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നു. പാട്ടും നൃത്തവും അവിഭാജ്യ ഘടകങ്ങളായി മാറുന്നു. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് ചിലപ്പോള്‍ പുറത്ത് നിന്നും മറ്റ് ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ തന്നെ ഇത്തരം കലാപരിപാടികളുടെ ഭാഗഭക്കാകുന്നു. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരായത് ലക്ഷക്കണക്കിന് ആളുകള്‍. ഒപ്പം വിവാഹ വേദിയില്‍ നൃത്തം ചെയ്ത സഹോദരന്മാരെ തങ്ങളുടെ വിവാഹത്തിന് നൃത്തം ചെയ്യാനായി വാടകയക്ക് ലഭിക്കുമോ എന്ന് ചോദ്യങ്ങളും ഉയര്‍ന്നു.
വീഡിയോയില്‍ വിവാഹ വേദിയില്‍ നാല് പേരാണ് നൃത്തം ചെയ്തിരുന്നത്. ഇവര്‍ വധുവിന്റെ സഹോദന്മാരും ബന്ധുക്കളുമായിരുന്നു. വിവാഹത്തിനെത്തിയ അതിഥികളുടെയും സമൂഹ മാധ്യമ ഉപയോക്താക്കളുടെയും പ്രത്യേക ശ്രദ്ധനേടാന്‍ നര്‍ത്തകര്‍ക്ക് കഴിഞ്ഞു. തുടക്കത്തില്‍ തലയില്‍ ചുവന്ന ദുപ്പട്ടയിട്ട്. അല്പം തമാശ കലര്‍ന്ന തരത്തിലാണ് യുവാക്കള്‍ നൃത്തം ചെയ്തിരുന്നത്. ‘ബേദര്‍ദി രാജ’ എന്ന പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കാം. നൃത്തം പുരോഗമിക്കുന്നതോടെ അതിഥികള്‍ ആഹ്ലാദത്തോടെ കൂക്കി വിളിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നു.
ദി വെഡ്ഡിംഗ് വൈബ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 7 കോടി 80 ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് അഞ്ച് ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ‘ഇതുപോലുള്ള കസിന്‍മാരെ വാടകയ്ക്ക് എനിക്ക് വേണം’ ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത് കാണുമ്പോള്‍ ഒന്നു കൂടി വിവാഹം കഴിച്ചാലോയെന്ന് ആലോചിക്കുകയാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. എന്റെ കസിന്‍സിന് ഭക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധയെന്നായിരുന്നു ഒരു പരാതി.

Related Articles

Back to top button