ബെംഗളുരു: മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാരിന്റെ നിയമ ഭേദഗതിയില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു. നവംബര്‍ 12 നകം വിശദമായ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടിയായുള്ള ഹര്‍ജിയിലാണ് കോടതി നടപടി.
71 Less than a minute