KERALAAGRICULTUREBUSINESSBUSINESS NEWSLATEST

വിഷുവിന് പയര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

മാനന്തവാടി: ഇനി കൊച്ചിയിലോ കോഴിക്കോട്ടോ ഫ്‌ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയില്‍ പങ്കാളിയാകാം. വിളവെടുക്കാം. വിത്ത് വിതച്ചത് മുതല്‍ വിളവെടുക്കുന്നതുവരെയുള്ള കര്‍ഷകന്റെ കാത്തിരിപ്പ് വല്ലാത്തൊരു ആകാംഷ നിറഞ്ഞതാണ്. മുളപ്പൊട്ടുന്നത് മുതല്‍ അവസാന വിളയും ശേഖരിക്കുന്നതു വരെയുള്ള ഓരോ നിമിഷവും ഒരു കര്‍ഷകനെ സംബന്ധിച്ച് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നിമിഷങ്ങളാണ്. ഈ കാഴ്ചകളിലും അനുഭവങ്ങളിലും സന്തോഷത്തിലും ഉപഭോക്തക്കള്‍ക്കും പങ്കാളികളാവാന്‍ അവസരമൊരുക്കുകയാണ് വയനാട്ടിലെ ഒരു പറ്റം കര്‍ഷകര്‍. പയര്‍ കൃഷിയില്‍ ഉപഭോക്താക്കളെക്കൂടി ഉപ്പെടുത്തുന്ന പങ്കാളിത്ത കൃഷിയാണ് ഇവിടെ പരീക്ഷിക്കുന്നത്.
കാര്‍ഷിക മേഖലയിലെ പുത്തന്‍ സംരംഭമായ മാനന്തവാടി ആസ്ഥാനമായ ടി ഫാം വയനാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ പത്ത് വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന മൂന്നേക്കര്‍ തരിശ് ഭൂമിയില്‍ നാലിനം പയര്‍ കൃഷി ചെയ്യുന്നത്. വിഷു മുതല്‍ മഴക്കാലം വരെയുള്ള രണ്ട് മാസക്കാലമായിരിക്കും വിളവെടുപ്പ് കാലം. പത്ത് പുരുഷന്‍മാരും ഒമ്പത് സ്ത്രീകളും ചേര്‍ന്ന ഗ്രീന്‍സ് കര്‍ഷക താല്‍പ്പര്യസംഘം (എഫ്.ഐ.ജി) ആണ് വേറിട്ട പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. എഫ്.ഐ.ജി. പ്രസിഡണ്ട് ഉദയകുമാറിന്റെയും സെക്രട്ടറി വിജിത്തിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും രണ്ടാഴ്ച മുഴുവന്‍ സമയം ജോലി ചെയ്തും മുപ്പതിനായിരം രൂപ ചിലവഴിച്ചുമാണ് കാട് പിടിച്ച് കിടന്ന മൂന്ന് ഏക്കര്‍ തരിശ് ഭൂമി വിളനിലമാക്കി മാറ്റിയത്.
നാടന്‍ ഇനമായ കുളത്താട, ഉല്പാദനം കൂടിയ നാംധാരി, നാഗശ്രീ, ബദ്രി എന്നീ നാലിനം പയര്‍ വര്‍ഗ്ഗങ്ങളാണ് കൃഷി ചെയ്യുന്നത്. ചാണകപ്പൊടി മാത്രം ചേര്‍ത്താണ് വിത്ത് നടുന്നത്. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കൃഷി. ഉപഭോക്താക്കള്‍ക്ക് കൃഷിയുടെ ഓരോ ഘട്ടത്തിലും പങ്കാളിയാകാം. താല്‍പ്പര്യമുള്ളവര്‍ക്ക് കൃഷിയിടം സന്ദര്‍ശിക്കാം. ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ഒഴിവു ദിവസങ്ങളില്‍ ഇവിടെയെത്തി ജോലികളില്‍ സഹായിക്കാം. കൊച്ചിയിലേയോ കോഴിക്കോട്ടോയോ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൃഷിയിടവും കൃഷിരീതികളും ചെടിയുടെ വളര്‍ച്ചയും വളപ്രയോഗവുമെല്ലാം കാണാം. കൃഷിക്കാരുമായി സംവദിക്കാം. വിഷു മുതല്‍ വീട്ടിലേക്ക് ആവശ്യമായ പയര്‍ ഇപ്പോള്‍ www.kerala.shopping എന്ന ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമടക്കാതെ തന്നെ ബുക്ക് ചെയ്യുകയും ചെയ്യാം. കേരള എഫ്.പി .ഒ. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എന്‍.എം.ഡി.സി. വിപണന കേന്ദ്രം വഴിയും കോഴിക്കോട് വേങ്ങേരി അഗ്രികള്‍ച്ചര്‍ മൊത്ത വ്യാപാര കേന്ദ്രം വഴിയും വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇവര്‍ക്ക് സാങ്കേതിക സഹായവും ഉപദേശവും നല്‍കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.അലന്‍ തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ടാഴ്ചക്കുള്ളില്‍ തവിഞ്ഞാലിലെത്തും.
ഫോണ്‍: 9947640612.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker