നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടും വിവാഹിതരായി. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇഷ്ടത്തിലായിരുന്ന വിഷ്ണുവും ജ്വാലയും രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരുടെയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഹല്‍ദി, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങിന്റെ ചിത്രങ്ങള്‍ ജ്വാല തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
രാക്ഷസന് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാല്‍. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാല്‍ ഏഴ് വര്‍ഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.