KERALALATEST

വി എസ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തില്ല. വി.എസിനും കുടുംബത്തിനും പുന്നപ്രയിലാണ് വോട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന് അനാരോഗ്യം മൂലം യാത്ര ചെയ്യാന്‍ സാധിക്കില്ല. യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതിയുള്ളു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് ഇപ്രാവശ്യം വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത്.

Related Articles

Back to top button