വി എസ് അച്യുതാനന്ദന് ഭരണ പരിഷ്കരണ കമ്മീഷന് അധ്യക്ഷ സ്ഥാനമൊഴിയുന്നു. ഇതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതിയൊഴിഞ്ഞു. ബാര്‍ട്ടണ്‍ ഹില്ലിലെ വസതിയിലേക്ക് വി എസ് താമസം മാറി.
2016 ജുലൈ മുതലാണ് വിഎസ് ഭരണ പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റത്. ആറു റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹം സമര്‍പ്പിച്ചു. രണഅടു റിപ്പോര്‍ട്ടുകള്‍ നല്‍കാനുണ്ട്. സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് വി എസ് സ്ഥാനമൊഴിയുന്നത്.