മലപ്പുറം : ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൂട്ടായി സ്വദേശി യാസര്‍ അറാഫത്ത് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വീടിന് മുന്നില്‍ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട യാസര്‍ അറാഫത്തും സുഹൃത്തും സമീപത്തെ എല്‍പി സ്കൂള്‍ മൈതാനത്ത് മദ്യപിക്കുക പതിവായിരുന്നു. സമീപത്തെ വീട്ടുകാര്‍ നിരവധി തവണ ഇതിനെതിരെ താക്കീത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വീണ്ടും സംഘര്‍ഷം ഉണ്ടായി. ഈ സംഘര്‍ഷമാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്.