കൊച്ചി പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ഐ ഫാല്‍ക്കണ്‍, വീഡിയോ കോളിംഗ് ക്യാമറയോടുകൂടിയ പുതിയ 55ഇഞ്ച് ടിവി കെ72 അവതരിപ്പിച്ചു. സ്മാര്‍ട്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് കരുത്തു പകരുന്ന കെ72 ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പില്‍ രൂപകല്പന ചെയ്തതാണ്. 55ഇഞ്ച മോഡലിന്റെ വില 51,999 രൂപയാണ്.
ഗൂഗിള്‍ ഡ്യൂയോ ആപ് വഴി, ടിവിയിലെ മാജിക് ക്യാമറ ഉപയോഗിച്ച്, വീഡിയോ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും. സാങ്കേതിക വിദ്യയില്‍ മികച്ച ഐഫാല്‍ക്കണ്‍ ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്നത് സമാനതകള്‍ ഇല്ലാത്ത ഗുണമേന്മയാണ്.
വീടുകളില്‍ ഒരു ക്ലാസിക് സിനിമാറ്റിക് അനുഭവമാണ് കെ72 സ്മാര്‍ട്ട് ടിവി നല്‍കുക. 4കെ വിഷ്വലുകളെ വര്‍ണ്ണപകിട്ടോടെ, അള്‍ട്രാഹൈ ഡെഫനീഷന്‍ സെലൂഷനിലാണ് കെ72 പ്രേക്ഷകനില്‍ എത്തിക്കുക. നിലവാരം കുറഞ്ഞ വിധത്തിലുള്ള ചിത്രങ്ങളെ 4കെ വിഷ്വലുകളാക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്യും.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പാായ ആന്‍ഡ്രോയ്ഡ് ആര്11 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ശ്രാവ്യഭംഗി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡോള്‍ബി ഓഡിയോയുടെ കൂടിയ ബോക്സ് സ്പീക്കറും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എച്ച്ഡിആര്‍ 10 ഉള്‍പ്പെടെയുള്ള വിവിധ ഫോര്‍മാറ്റുകള്‍ ഫ്രെയിം ടു ഫ്രെയിം ആസ്വാദനമാണ് നല്‍കുക. മോഷന്‍ എസ്റ്റിമേഷനും മോഷന്‍ കോമ്പന്‍സേഷനും ലഭ്യമാക്കുന്നത് അവാച്യമായ ദൃശ്യാനുഭൂതിയാണ്. ഒട്ടേറെ ഒടിടി ഗെയിമിങ്ങ് പ്ലാറ്റ് ഫോമുകളാണ് മറ്റൊരു പ്രത്യേകത.
സ്മാര്‍ട്ട് ടിവി കൂടുതല്‍ സൗകര്യപ്രദമാക്കുന്നത് കെ72 ലെ മറ്റൊരു പ്രധാന ഘടകമായ, അലക്സ്ലോട് ആണ്. ഫ്ളെക്സിബിലിറ്റി ആണ് ഇതിന്റെ ഉറപ്പ്. റിമോട്ട് ഉപയോഗിക്കാനെ ശബ്ദ കമാന്‍ഡുകളിലൂടെ ടിവിടെ നിയന്ത്രിക്കാനാവും.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ചിരിക്കുന്ന ഏക ഇന്ത്യന്‍ ടിവിയാണ് ഐ ഫാല്‍ക്കണ്‍ കെ72 എന്ന് ടിസിഎല്‍ ആന്‍ഡ് ഐ ഫാല്‍ക്കണ്‍ ജനറല്‍ മാനേജര്‍ മൈക്ക് ചെന്‍ പറഞ്ഞു. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, ആന്ഡ്രോയ്ഡ്ആര്11, എഐപിക്യു എഞ്ചിന്, എച്ച്ഡിഎംഐ പോര്‍ട്ട്സ്, വീഡിയോ കോള്‍, ഡ്യുവല്‍ബാന്‍ഡ് വൈഫൈ, തുടങ്ങി ഒട്ടേറെ പുതുമയാര്‍ന്ന ഘടകങ്ങള്‍ കെ72 നെ വ്യത്യസ്തമാക്കുന്നു