LATESTENTERTAINMENTMALAYALAM

വീഡിയോ കോള്‍ വരും, എടുത്താല്‍ യുവതിയുടെ നഗ്‌നതാ പ്രദര്‍ശനം, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണി, നടന്‍ വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: വിഡിയോ കോള്‍ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഇത്തരം ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്റെ സഹപ്രവര്‍ത്തകന് നേരിട്ട അനുഭവം കൂടി വ്യക്തമാക്കുകയാണ് നടന്‍ അനീഷ് രവി. ഫെയ്‌സ്ബുക് ലൈവിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഫോണില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് ആര്‍ട് ഡയറക്ടര്‍ കൂടിയായ അനിലിന് വിഡിയോ കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു. പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും പിന്നീട് ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു.
11,500 രൂപ െകാടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേര്‍ സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളില്‍നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker