തിരുവനന്തപുരം: ഉപദേശകരുടെ നീണ്ട നിരയുള്ള മുഖ്യമന്ത്രി പിണറായി വിജയന് മറ്റൊരു ഉപദേശകന് കൂടി എത്തുന്നു. വിരമിച്ച ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ആണ് വീണ്ടും ഉപദേശകനായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനാകുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കില്ല, എന്നാല്‍ ടൂറിസം വകുപ്പ് വാഹന സൗകര്യം ഒരുക്കും.
മുഖ്യമന്ത്രിയുടെ ഉപദേശ വൃന്ദം നേരത്തെ തന്നെ വിവാദമായതാണ്.പൊലീസ് ഉപദേഷ്ടാവ് -രമണ്‍ ശ്രീവാസ്തവ, ശാസ്ത്ര ഉപദേശകന് -എം സി ദത്തന്, മാധ്യമ ഉപദേശകന് -ജോണ്‍ ബ്രിട്ടാസ്, നിയമ ഉപദേഷ്ടാവ് – എം കെ ജയകുമാര്‍, പത്ര ഉപദേഷ്ടാവ് -പ്രഭാ വര്‍മ്മ എന്നിവര്‍ക്ക് പുറമേയാണ് രാജീവ് സദാനന്ദനും ഉപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നത്.