ENTERTAINMENTMALAYALAM

വീണ നായര്‍ ആറ് കിലോ കുറച്ചു, വെറും ഒരു മാസം കൊണ്ട്, ചുമ്മാതല്ല ദാ കണ്ടോ

ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജനപ്രദമായി വിനിയോഗിക്കുകയാണ് താരങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അനു സിത്താര തന്റെ ഭാരം കുറിച്ചത്തിന്റെ വിശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടന്‍ ഉണ്ണി മുകുന്ദന്റെ ഡയറ്റ് പിന്തുടര്‍ന്നാണ് അനു സിത്താര തടി കുറച്ചത്.
പിന്നാലെ ഇതാ നടി വീണ നായരും തടി കുറച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഭാരം കൂടുതലായിരുന്നു സമയത്തുള്ള ഫോട്ടോയും, ഭാരം കുറച്ചതിന് ശേഷമുള്ള ഫോട്ടോയും. ഒരു മാസം കൊണ്ട് ആറ് കിലോ ശരീര വണ്ണം കുറച്ചു എന്നാണ് വീണ പറയുന്നത്. ഫിറ്റ് ട്രീറ്റ് കപ്പിള്‍സിന്റെ ട്രെയിനിങിലാണ് വീണ തടി കുറച്ചത്. പുതിയ ലുക്കിന് കൈയ്യടിയ്ക്കുകയാണ് ആരാധകര്‍. ആര്യ, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ വീണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തു.
അമിത വണ്ണത്തെ തുടര്‍ന്ന് പലപ്പോഴും ബോഡി ഷെയിംമിങ്ങിന് ഇരയായിട്ടുള്ള നടി കൂടിയാണ് വീണ. ഇടക്കാലത്ത് ഒന്ന് കുറച്ചിരുന്നുവെങ്കിലും വീണ്ടും വണ്ണം വയ്ക്കുകയായിരുന്നുവെന്ന് നടി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്യുന്ന വീണ നായര്‍ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു.

Related Articles

Back to top button