BREAKING NEWSKERALA

വൃത്തിഹീനമായ റസ്റ്റ് ഹൗസ്; മാനേജരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് മന്ത്രി എത്തിയത്. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടര്‍ന്ന് മന്ത്രി ജീവനക്കാരോട് ക്ഷുഭിതനായി.
ഇങ്ങനെ പോയാല്‍ മതിയെന്ന് വിചാരിച്ചാല്‍ അത് നടപ്പില്ല. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ ജീവനക്കാരും അതിനൊപ്പം നില്‍ക്കണം. സര്‍ക്കാര്‍ തീരുമാനം പൊളിക്കാന്‍ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസ് വൃത്തിയാക്കിയിടാത്തതിന് മാനേജര്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
നാളെ മുതല്‍ സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരം തൈക്കാടുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വൃത്തിഹീനമായ ചുറ്റുപാട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും. സര്‍ക്കാര്‍ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker