തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തിൽ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്. പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.കേസിൽ നേരത്തെ 5 പേർ അറസ്റ്റിലായിരുന്നു. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. ഇപ്പോൾ പിടിയിലായ അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിക്കുകയും ചെയ്തു. അറസ്റ്റിലായ രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്നാണ് ഓട്ടോ അടിച്ചു തകർത്താണ് ജോയിയെ വെട്ടുന്നത്.
79 Less than a minute