LATESTFOOTBALLSPORTS

വെയില്‍സിനെ നാല് ഗോളുകള്‍ക്ക് കീഴടക്കി ഡെന്മാര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍

ആംസ്റ്റര്‍ഡാം : 1992ലെ ചാമ്പ്യന്മാരായ ഡെന്മാര്‍ക്ക് യുറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി.
ആംസ്റ്റര്‍ഡാമിലെ യോഹാന്‍ ക്രൈഫ് അരീനയില്‍ മറുപടി ഇല്ലാത്ത നാല് ഗോളുകള്‍ക്ക് വെയില്‍സിനെ തരിപ്പണമാക്കിയാണ് ഡാനീഷ് പടയുടെ കുതിപ്പ്. .
കഴിഞ്ഞ തവവണത്തെ സെമിഫൈനലിസ്റ്റുകളായിരുന്ന വെയില്‍സിനെ കളിയില്‍ ഉടനീളം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഡെന്മാര്‍ക്ക് അവസാന എട്ടിലേക്കു കുതിച്ചത്. ഡെന്മാര്‍ക്കിനു വേണ്ടി ആദ്യപകുതിയില്‍ കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് രണ്ടു ഗോളുകളും ( 27. 48 മിനിറ്റില്‍) രണ്ടാം പകുതിയില്‍ ജോക്കിം മെഹ്‌ലെ (88) മാര്‍ട്ടിന്‍ ബ്രെയ്തത്‌വെയ്റ്റ് ( 90+6) എന്നിവര്‍ ഓരോ ഗോളും നേടി.
ഹോളണ്ട് ചെക്ക് റിപ്പബ്ലിക് മത്സര ജേതാക്കളെയാണ് ജൂലൈ മൂന്നിനു ബാക്കുവില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക് നേരിടുക.
ഗ്രൂപ്പ് എയിലെ റ്‌ണ്ണേഴ്‌സ് അപ്പായാണ് വെയില്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് പ്രി ക്വാര്‍ട്ടറിലെത്തുന്നത്. ഫിന്‍ലാന്റിനോടും ബെല്‍ജിയത്തിനോടും ആദ്യ മത്സരങ്ങള്‍ തോറ്റ ഡെന്മാര്‍ക്ക് റഷ്യയ്‌ക്കെതിരെ നേടിയ 41 ജയത്തോടെയാണ് കഷ്ടിച്ചു പ്രീ ക്വാര്‍ട്ടറിലേക്കുകടന്നത്.

മുന്‍നിര താരം യൂസുഫ് പോള്‍സണ്‍ പരുക്കുമൂലം ഒഴിവായതോടൈയാണ്് ഡോള്‍ബെര്‍ഗിനു ആദ്യ ഇലവനിലേക്കു അവസരം ലഭിച്ചത്. പകരക്കാരായി വന്ന ഡോള്‍ബെര്‍ഗ് ഇന്നലെ കളിയിലെ ഹീറോയും ആയി.
യോഹാന്‍ ക്രൈഫ് അരീനയില്‍ കളിയുടെ ആദ്യ 12 മിനിറ്റില്‍ വെയില്‍സിനായിരുന്നു മുന്‍തൂക്കം.എന്നാല്‍ 19ാം മിനിറ്റില്‍ ഡെന്മാര്‍ക്കിനു ഒന്നിനു പുറകെ ഒന്നൊന്നായി ലഭിച്ച നാല് കോര്‍ണറുകള്‍ കളിയുടെ താളം മാറി.. മെല്ലെ മെല്ലെ ഡെന്മാര്‍ക്ക് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു.
28ാം മിനിറ്റില്‍ മൈക്കല്‍ ഡാംസ്ഗാര്‍ഡ് നീട്ടിക്കൊടുത്ത പന്തില്‍ ഡിയുടെ ടോപ്പില്‍ നിന്നും മഴവില്‍ ഷോട്ടിലൂടെ കാസ്പര്‍ ഡോള്‍ബെര്‍ഗ് രണ്ടാം പോസ്റ്റിനരികിലൂടെ പന്ത് വലയിലാക്കി
രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ 48ാംമിനിറ്റില്‍ ഡോള്‍ബെര്‍ഗിന്റെ തന്റെ രണ്ടാം ഗോളോടെ ഡെന്മാര്‍ക്കിന്റെ ് വിജയത്തിനു അടിത്തറ ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന നിക്കോ വില്യംസിന്റെ ക്ലിയറന്‍സ് പിഴാവാണ് രണ്ടാം ഗോളിനു വഴിയോരുക്കിയത്. ഹോള്‍ബെര്‍ഗില്‍ നിന്നാണ് തുടക്കം. ഹോള്‍ബെര്‍ഗ് നീട്ടിക്കൊടുത്ത പന്തുമായി വിംഗിലൂടെ കുതിച്ച ബ്രെയ്ത് വെയ്റ്റിന്റെ ക്രോസ സ്വീകരിച്ച ഡോള്‍ബെര്‍ഗ് വെയില്‍സ്‌ഗോളിയെ നിസഹായനാക്കി ഇടംകാലനടിയിലൂടെ തന്റെ രണ്ടാം ഗോള്‍ വലയിലാക്കി . ഫ്രഞ്ച് ക്ലബായ നീസിന്റെ സെന്റര്‍ ഫോര്‍വേര്‍ഡാണ് 23 കാരന്‍ ഡോള്‍ബെര്‍ഗ്
ഡോള്‍ബെര്‍ഗിനെ പിന്‍വലിച്ചതിനു ശേഷമാണ് ഡെന്മാര്‍ക്കിന്റെ മൂന്നാം ഗോളിന്റെ വരവ്. ജെന്‍സന്റെ പാസ് വലത്തെ വിംഗിള്‍ മാര്‍ക്ക് ചെയ്യാതെ നിന്ന ജോക്കിം മെഹ്‌ലെയ്ക്ക് ലഭിച്ചു. കിട്ടിയ അവസരം മുതലെടുത്തു ഇടങ്കാലില്‍ വെടിയുണ്ടപോലെ ജോക്കിം മെഹ്‌ലെ വെയില്‍സ് ഗോള്‍ മുഖം തുളച്ചു. .
ഗോള്‍ നേടിയ ജോക്കിം മെഹ്‌ലെയെ പുറകില്‍ നിന്നും വെട്ടിവീഴ്ത്തിയതോടെ വെയില്‍സിന്റെ ഹാരി വില്‍സന്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത്. ഇതോടെ പത്തുപേരായി ചുരുങ്ങിയ വെയില്‍സിനെ നാണംകെടുത്തി ഡെന്മര്‍ക്ക് ബ്രെയ്ത്‌വെയ്റ്റിലൂടെ നാലാം ഗോളും നേടി. .
വെയില്‍സിന്റെ മടക്കയാത്രയ്ക്ക് അവസാന വിസില്‍ അടിച്ച 96ാംമിനിറ്റിലെ ഡെന്മാര്‍ക്കിന്റെ നാലാം ഗോള്‍ ഓഫ് സൈഡ് സംശയത്തനെ തുടര്‍ന്നു വീഡിയോ ഗോള്‍ചെക്ക് നടത്തിയതിനു ശേഷമാണ് വിധി നിര്‍ണയം നടത്തിയത്. കൊര്‍ണേലിയസിന്റെ പാസ് സ്വീകരിച്ചു ഇടങ്കാല്‍ കൊണ്ട് ഗോള്‍ വലയം ഭേദിക്കുമ്പോള്‍ ് ബ്രെയ്ത്‌വെയ്റ്റ് ഓഫ് സൈഡില്‍ നിന്നു കഷ്ടിച്ചു ഇഞ്ച് വ്യത്യാസത്തില്‍ പുറത്തായിരുന്നു.
വെയില്‍്‌സിന്റെ നായകന്‍ ഗാരത് ബെയിലിനെ ഡാനീഷ് പട പൂട്ടിയിട്ടതാണ് കളിയുടെ ടേണിങ്ങ് പോയിന്റ് ഇതോടെ കളിയയുടെ നിയന്ത്രണം ഡാനീഷ് പടയുടെ കൈവശമായി. 53 ശതമാനം കളിയുടെ നിയന്ത്രണം സ്വന്തമാക്കിയ ഡെന്മര്‍ക്ക് ഒന്‍പത് കോര്‍ണറുകളും നേടി എതിര്‍ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തി. . വെയില്‍സ് നേടിയത് കേവലം ഒരു കോര്‍ണര്‍ മാത്രം. അതേപോലെ ഡെന്മാര്‍ക്ക് എട്ട് തവണ ഓണ്‍ടാര്‍ജറ്റില്‍ പന്ത് എത്തിച്ചുവെങ്കില്‍ വെയ്ല്‍സ് ഒരു തവണ മാത്രം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker