BREAKING NEWSLATESTNATIONAL

വെര്‍ച്വല്‍ കോടതിക്കിടെ കോള കുടിച്ച് പൊലീസ്; 100 അഭിഭാഷകര്‍ക്ക് കോള കൊടുക്കാന്‍ നിര്‍ദേശിച്ച് ജഡ്ജി

ന്യൂഡല്‍ഹി: കോടതിയുടെ വെര്‍ച്വല്‍ ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്ക് 100 കാന്‍ കൊക്കോ–കോള വാങ്ങി നല്‍കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കഴി!ഞ്ഞ ദിവസമാണു സംഭവം. എ.എം.റാത്തോഡ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഡിയോ കോണ്‍ഫറന്‍സിനിടയില്‍ എന്തോ കുടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവര്‍ ഇടപെട്ടത്.
ട്രാഫിക് ജംക്ഷനില്‍ റാത്തോഡ് 2 സ്ത്രീകളോട് അപമര്യാദായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നതിനിടെയാണിത്. ‘കോടതിയിലായിരുന്നെങ്കില്‍ ഇദ്ദേഹം കൊക്കോ–കോള കാനുമായി വരുമായിരുന്നോ?’ എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡര്‍ ഡി.എം ദേവ്‌നാനിയോടു കോടതി ചോദിച്ചു. റാത്തോഡിനു വേണ്ടി ദേവ്‌നാനി മാപ്പ് പറഞ്ഞു.
കൊക്കോ–കോളയുടെ കാനില്‍നിന്നു കുടിക്കുന്നതാണു താന്‍ കണ്ടത് എന്നാല്‍ അതിനുള്ളില്‍ എന്താണെന്നു തനിക്കുറപ്പില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ വച്ച് റാത്തോഡ് കൊക്കോ–കോള വിതരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker