തിരുവനന്തപുരം: ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി. തിരുവനന്തപുരത്ത് നിലവില്‍ പെട്രോളിന് 99 രൂപ 54 പൈസയാണ്. തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില സെഞ്ചുറിയിലെത്താന്‍ വെറും 46 പൈസമാത്രമാണ് അകലെ. സംസ്ഥാനത്ത് ആദ്യമായി ഇന്ധനവില 100 രൂപയില്‍ എത്തുന്നത് ഇതോടെ തിരുവനന്തപുരം ജില്ലയിലാകും. ഇപ്പോഴത്തെ സ്ഥിതിക്കാണെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ പെട്രോള്‍ വില 100 കടക്കും.
കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും, പെട്രോളിന് 97രൂപ 72 പൈസയുമായി. കോട്ടയത്ത് പെട്രോള്‍ വില 98 രൂപ കടന്നു. പെട്രോളിന് 98 രൂപ 10 പൈസയും ഡീസലിന് 93 രൂപ 46 പൈസയുമാണ്. 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
ഡീസല്‍– പെട്രോള്‍ വിലവര്‍ധനയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് 30ന് വൈകിട്ട് നാലിന് പ്രതിഷേധം സംഘടിപ്പിക്കും. മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും 4 പേര് വീതം പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു.