BREAKING NEWSKERALALATEST

വെള്ളാപ്പള്ളിക്കെതിരായ ഫണ്ട് തിരിമറി ആരോപണം; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി

കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടാനാവില്ലന്ന് ജസ്റ്റീസ് സുനിൽ തോമസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈം ബ്രാഞ്ചിന് കോടതി നിർദ്ദേശം നൽകി.

സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി മാർച്ചിൽ ഒരു മാസം കൂടി അനുവദിച്ചിരുന്നു. റിപ്പോർട്ട്‌ സമർപ്പിക്കാൻ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997 -98 കാലയളവിൽ പിരിച്ച 1,02,61,296 രൂപയിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.

Related Articles

Back to top button