BREAKING NEWSKERALA

വെള്ളാപ്പള്ളിക്ക് തിരിച്ചടി, എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌കരിക്കാം, ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.
21 വര്‍ഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്. 2019 ല്‍ ഇതില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു. എന്നാല്‍ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് നീക്കിയതോടെ ബൈലോ പരിഷ്‌ക്കരിക്കാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker