BREAKING NEWSFeaturedWORLD

വേണോ മരുഭൂമിയുടെ ഒത്ത നടുക്ക് ഒരു ഫൈവ് സ്റ്റാര്‍ വീട്, വില്‍ക്കാനുണ്ട്

‘ആരും ഇല്ലാത്ത ഒരു സ്ഥലത്ത് പോയി കുറച്ച് കാലം സ്വസ്ഥമായി താമസിക്കണം. ആരുടേയും ശല്യം ഇല്ലാതെ, ഒറ്റയ്ക്ക് കുറച്ച് കാലം’ ഇങ്ങനെ ഒരു ആഗ്രഹമുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വാങ്ങാനായി ഒരു വീട് റെഡി. ചെറിയ വീടൊന്നുമല്ല, ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ആധുനികമായ ഒരു വീട്. അതും മരുഭൂമിയുടെ ഒത്ത നടുക്ക്. ചുറ്റും ഒരു വീടോ, ആള്‍ക്കാരോ ഇല്ല. പോരെ?
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ മോഹാവേ മരുഭൂമിയിലാണ് ഈ ആഡംബര വീടൊരുക്കിയിരിക്കുന്നത്. ‘എല്‍ സിമെന്റോ യുണോ’ (El Cemento Uno) എന്നാണ് വീടിന്റെ പേര്. URBARC എന്ന് പേരുള്ള കമ്പനിയാണ് ഈ ആഡംബര വീട് മരുഭൂമിയില്‍ ഒരുക്കിയത്. ‘ഒരു വ്യക്തിയുടെ സ്വകാര്യത’ എന്നതായിരുന്നത്രെ ഈ വീട് പണിയുമ്പോള്‍ URBARC ഉറപ്പാക്കിയിരുന്നത്. ലൈബ്രറി, വായിക്കാനുള്ള ഇടം എന്നിവ പ്രത്യേകം ഒരുക്കിയിട്ടിലുള്ള ആഡംബര വീട് വായിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്.
ഈ വീട് വാങ്ങി നിങ്ങള്‍ ഇവിടെ താമസം ആരംഭിച്ചാല്‍ നിങ്ങളുടെ മനസ്സ് ശാന്തമാകുമെന്ന് URBARC കമ്പനി അവകാശപ്പെടുന്നു. വീടിന് ചുറ്റുമുള്ള 5 ഏക്കറില്‍ ആരും താമസിക്കുന്നില്ല. അതുകൊണ്ട് തന്നെ അയല്‍വാസിയുമായി പ്രശ്‌നങ്ങളുണ്ടാക്കും എന്ന പേടി വേണ്ട. അതെ സമയം ഈ വീട്ടിലേക്ക് എത്തിപ്പെടാന്‍ ഒരു വാഹനമുണ്ടെങ്കിലേ പറ്റൂ. സ്വന്തം വാഹനത്തിന്റെ ഹോണ്‍ ശബ്ദമില്ലാതെ മറ്റൊരു വാഹനത്തിന്റെ ശബ്ദവും കേള്‍ക്കേണ്ടി വരില്ല.
പെട്ടന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങേണ്ടി വന്നാലും ബുദ്ധിമുട്ടാണ്. അടുത്തൊന്നും ഒരു കട പോലുമില്ല. 13 കോടി രൂപയാണ് വീടിന്റെ വിലയായി URBARC കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റും ഫോമും ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്‍സുലേറ്റഡ് 3ഡി പാനലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കുഡ് പ്രോപ്പര്‍ട്ടീസ് ആണ് എല്‍ സിമെന്റോ യുണോയെ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker