BREAKINGNATIONAL

‘വേണ്ടിവന്നാല്‍ തൂക്കിലേറ്റും’; വനിതാ ഡോക്ടറെ ആശുപത്രിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മമത ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേസില്‍ പ്രതികളായവരെ വേണ്ടിവന്നാല്‍ തൂക്കിലേറ്റുമെന്ന് മമത പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അതിവേഗ കോടതി പരി?ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മമത പറഞ്ഞു.
വേദനാജനകവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണ് നടന്നത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നടന്ന ക്രൂരതിയില്‍ സര്‍ക്കാരിനെന്ന പോലെ ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കും. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെങ്കില്‍ അന്വേഷണത്തിന് മറ്റ് ഏജന്‍സികളെ സമീപിക്കുന്നതില്‍ വിരോധമില്ലെന്നും സമ?ഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി
വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ക്രൂര ബലാത്സംഗത്തിന് ഇരയയായി മരിച്ചനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ആണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം വസ്ത്രങ്ങള്‍ കീറി അര്‍ദ്ധനഗ്‌നയായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ പ്രവര്‍ത്തികള്‍ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഇയാള്‍ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.
സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. ക്രൂരമായ ലൈംഗികമായ പീഡനത്തിന് ട്രെയിനി ഡോക്ടര്‍ ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറത്ത് വന്നിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്ടറുടെ കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പൊലീസ് വിശദമാക്കുന്നത്.

Related Articles

Back to top button