BUSINESSBUSINESS NEWS

വേനല്‍ക്കാല വസ്ത്ര ധാരണത്തിന് പകിട്ടേകുവാന്‍ മെന്‍ ഓഫ് പ്ലാറ്റിനം കളക്ഷന്‍ ആഭരണങ്ങള്‍

തൃശൂര്‍ : വേനല്‍ക്കാലം എത്തിയതോടെ അനുപമവും എന്നാല്‍ വൈവിധ്യമാര്‍ന്നതും സ്ലീക്കും അതേപോലെ സ്റ്റൈലീഷുമായതും ആര്‍ഭാടമില്ലാത്തതും വസ്ത്രധാരണ രീതിക്ക് പ്രീയമേറി. ഒറ്റ നോട്ടത്തില്‍ കുലീനത നിറഞ്ഞ ആഭരണങ്ങളിലൂടെ വസ്ത്രധാരണത്തിനെ മോടിപിടിക്കാം. പുരുഷന്മാരുടെ വേഷവിധാനങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മെന്‍ ഓഫ് പ്ലാറ്റിനം ജ്വല്ലറി കലക്ഷന്‍ എത്തി.അനുപമമായ ഓരോ ഡിസൈനുകളും വിവിധ തരത്തിലുള്ളവസ്ത്രങ്ങളുമായി പെയര്‍ ചെയ്ത് ഉപയോഗിക്കാവുന്നതും ബഹുമുഖ രീതികളില്‍ സ്‌റ്റൈല്‍ ചെയ്തവയുമാണ്..
പ്ലാറ്റിനം ലോകത്തെ തെരഞ്ഞെടുക്കപ്പെട്ടഇടങ്ങളില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്ന് മാത്രമല്ല, തീര്‍ത്തും അസുലഭവുംഅമൂല്യവുമായ ഒരു വസ്തുവിന്റെ പ്രതീകവുമാണ് അത്. സ്വാഭാവികമായി സിദ്ധിച്ച
ഗുണങ്ങളുള്ള പ്ലാറ്റിനം, സ്റ്റൈലിനെ ഒറ്റയടിക്ക് മറ്റൊരു തലത്തിലേക്ക് എത്തിക്കും.മെന്‍ ഓഫ് പ്ലാറ്റിനം എക്സ്‌ക്ലൂസീവ് ആഭരണങ്ങളുടെ ഒരു നിരതന്നെ സൃഷ്ടിക്കുന്നു.അതിശയകരമായ ആഭരണ ശ്രേണി, സംശുദ്ധിയും ബോര്‍ഡ് ലൈനുകളും അതിന്റെ കാമ്പില്‍ മിനിമലിസത്തോടെ കാസ്റ്റുചെയ്തിരിക്കുന്നു. 95% പ്ലാറ്റിനത്തില്‍ രൂപകല്പന ചെയ്ത, മെന്‍ ഓഫ് പ്ലാറ്റിനത്തല്‍ നിന്നുള്ളഅതിശയകരമായ ആഭരണ ശ്രേണി, സംശുദ്ധിയും ബോള്‍ഡ് ലൈനുകളും കാസ്റ്റുചെയ്തിരിക്കുന്നു. പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയില്‍ അണിയുന്നവ, കഴുത്തില്‍ അണിയുന്നവ, മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ അവാംന്ത്ഗാര്‍ഡ് ഡിസൈനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഒരു വേനല്‍ക്കാല സണ്‍ഡൗണറിനുള്ള സ്മാര്‍ട്ട് കാഷ്വല്‍ ലുക്ക് ഉയര്‍ത്താന്‍ അനുയോജ്യമായ ആക്സസറിയാണ് ബ്രേസ്ലെറ്റ്.ഞൊടിയിടകൊണ്ട് വേറൊരു തലത്തിലേക്ക് എത്തിക്കുന്ന ഈ ബ്രേസ്ലെറ്റ് വ്യക്തിപരമായ സ്റ്റൈലിന് പുതു മോടി കൂട്ടിച്ചേര്‍ക്കുന്നു.
ഈ ബ്രേസ്ലെറ്റ് ഒരു തമാശക്കായി ഫോര്‍മല്‍സൂട്ടിനോടൊപ്പമോ അല്ലെങ്കില്‍ കോക്ക്ടെയ്ല്‍ നൈറ്റ്
വസ്ത്രങ്ങള്‍ക്കൊപ്പമോകൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്..അപൂര്‍വ പ്ലാറ്റിനത്തില്‍ രൂപകല്പന ചെയ്ത ഡിസൈര്‍ കെട്ടുകളുള്ള സ്വര്‍ണ്ണ കണ്ണികളോട് കൂടിയതാണ്.
ഒരു ഓഫീസ് ഷര്‍ട്ടിന്റെ കൂടെ അണിയുമ്പോള്‍ ഈ ചെയിന്‍ വ്യക്തിപരമായ സ്റ്റൈലിന്റെ ഒരു ടച്ച് കൂട്ടിച്ചേര്‍ക്കുന്നു. വളരെ അടുപ്പമുള്ള ഒരു കുടുംബകൂടിച്ചേരലും അതുപോലുള്ള ചടങ്ങുകള്‍ക്കും അത്യുത്തമമാണ് ഒരു കാഷ്വല്‍ എത്ത്നിക് ലുക്ക് നല്‍കുന്ന ഈ ആഭരണം.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker