തിരുവല്ല: വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് പ്രൊവിന്‍സ് കേരള – തിരുവല്ല യൂണിറ്റിന്റെ ഉദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡേ.കെ.ജി വിജയലക്ഷ്മി നിര്‍വഹിച്ചു. പുല്ലാട് മേമന ഗാഡന്സില് നടന്ന സമ്മേളനത്തില്‍ ജോസ് തരകന് അധ്യക്ഷത വഹിച്ചു.പ്രൊഫ.ഏലിയാമ്മ ജോര്‍ജ്, സൗത്ത് പ്രൊവിന്‍സ് പ്രസിഡന്റ് കെ.പി കൃഷ്ണകുമാര്‍,പത്മകുമാര്‍, ഷിബു തേന്മഠം, ബിച്ചു എക്സ്.മലയില്‍, പ്രസാദ് റാന്നി, തോമസ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ തിരുവല്ല യൂണിറ്റ് പ്രസിഡന്റായി ഷിബു തേന്മഠം, വൈസ് പ്രസിഡന്റായി ജയപ്രകാശ് മോടയില്‍, സെക്രട്ടറിയായി പ്രൊഫ.ഏലിയാമ്മ ജോര്‍ജ്, ജോ.സെക്രട്ടറിയായി ശ്യാം നായര്‍,ട്രഷററായി ജോസ് തരകന് എന്നിവരെ തെരഞ്ഞെടുത്തു