ENTERTAINMENTMALAYALAM

വൈക്കം വിജയലക്ഷ്മി പാടിയ റൂട്ട്മാപ്പിലെ ഗാനം റിലീസ് ആയി…

വൈക്കം വിജയലക്ഷ്മി പാടിയ റൂട്ട്മാപ്പിലെ ഗാനം സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ലോക്ക്‌ ഡൗണ്‍ അവസ്ഥകള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ രജനീഷ് ചന്ദ്രന്‍റെയാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് കര്‍മ്മയും. ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രൈലർ ഇൻവിറ്റേഷൻ സോങ് ആയിട്ടാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. മക്ക്ബൂൽ സൽമാൻ, സിൻസീർ, ആനന്ദ് മൻമദൻ, സുനിൽ സുഖധ, സംവിധായകൻ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധർ ,ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പില്‍ അണിനിരക്കുന്നുണ്ട്. ബി നിലവറയും ഷാർജാപ്പള്ളിയും എന്ന മാസ് മസാല എന്റർടൈനറിന് മുന്നോടിയായി ലോക്ക്ഡൌൺ സാഹചര്യത്തിൽ ചെന്നൈയിലും, ചൈനയിലും, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാനവട്ടപണികൾ പുരോഗമുക്കുകയാണ്..

കോവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായകുളവും ചേര്‍ന്നാണ്. പത്മശ്രീ സിനിമാസിന്‍റ ബാനറില്‍ ശബരിനാഥ് ജി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ ആഷിക്ക് ബാബു, അരുണ്‍ ടി ശശി എന്നിവരാണ്.

എഡിറ്റര്‍ കൈലാഷ് എസ് ഭവന്‍, ബി.ജി.എം റിജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുഗന്‍ എസ്,കോസ്റ്റ്യും ഗോപിക സൂരജ്, ഷിബു പരമേശ്വരന്‍, മേക്കപ്പ് വിനീഷ് മടത്തില്‍, അര്‍ഷാദ് വര്‍ക്കല,ആര്‍ട്ട് ഡയറക്ടര്‍ & പ്രൊജക്ട് ഡിസൈനര്‍ മനോജ് ഗ്രീന്‍വുഡ്സ്, ചീഫ് അസോസിയേറ്റ് അഖില്‍ രാജ് , ക്രിയേറ്റീവ് ഹെഡ് സുജിത്ത് എസ് നായര്‍, ശരത് രമേശ്, കൊറിയോഗ്രഫി അനീഷ് റഹ്മാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശരത് ശശിധരന്‍,പബ്ലിസിറ്റി ഡിസൈനര്‍ മിഥുന്‍ദാസ്, സ്റ്റില്‍സ് ഷാലു പേയാട്,ഗണേശ് മഹേന്ദ്രന്‍,പി.ആര്‍.ഓ. സുനിത സുനില്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker