BREAKING NEWSKERALA

വൈക്കത്ത് ആശയും ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വിജയം ഉറപ്പിച്ചു

കോട്ടയം: പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിങ്ങ് എം.എല്‍.എയും സി.പി.ഐ. സ്ഥാനാര്‍ഥിയുമായ സി.കെ. ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ലഭിച്ചപ്പോള്‍. എതിര്‍ സ്ഥാനാര്‍ഥി ഡോ. പി.ആര്‍. സോന 9753 വോട്ടുകള്‍ ആണ് സ്വന്തമാക്കിയത്.
കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണായി പൊതുരംഗത്ത് ശ്രദ്ധേയയായ സോനയെ കണത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു യു.ഡി.എഫ്.

പാലക്കാട്: ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 10,0000ത്തിലേറെ വോട്ടുകള്‍ക്ക് കൃഷ്ണന്‍കുട്ടി മുന്നിലാണ്. മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുമേഷ് കെ. അച്യുതന് ഇതുവരെ എല്‍.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.
നാലു വട്ടം ചിറ്റൂരില്‍നിന്ന് എം.എല്‍.എയായ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഒമ്പതാം തവണയാണ് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ തവണ യു.ഡി.എഫിലെ കെ. അച്യുതനെതിരെ 7,285 വോട്ടുകള്‍ക്കായിരുന്നു കൃഷ്ണന്‍കുട്ടിയുടെ വിജയം. ഇത്തവണ ഭൂരിപക്ഷം ഇതിന് മുകളിലേക്ക് ഉയരുമെന്നാണ് നിലവിലെ ലീഡ് നില നല്‍കുന്ന സൂചന.
കഴിഞ്ഞ തവണ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. 69,270 വോട്ടുകള്‍ പിടിച്ചപ്പോള്‍ യു.ഡി.എഫിന് 61,985 വോട്ടുകളും ബി.ജെ.പിക്ക് 12,537 വോട്ടുകളും ലഭിച്ചിരുന്നു.

Related Articles

Back to top button