BUSINESS NEWSBUSINESSHEALTH

വൈദ്യരത്‌നം ഔഷധശാല : ആയുര്‍വേദ ചികിത്സാ രംഗത്തെ സാന്നിധ്യം വിപുലമാക്കും

കൊച്ചി : 1941ല്‍ സ്ഥാപിതമായ വൈദ്യരത്‌നം ഔഷധശാല ആയുര്‍വേദ ചികിത്സാ രംഗത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ സജീവമാക്കും.
ഇന്ത്യയിലെ പ്രമുഖ ആയുര്‍വേദ ഔഷധങ്ങളുടേയും ഉല്‍പ്പന്നങ്ങളുടേയും നിര്‍മ്മാതാക്കളായി വൈദ്യരത്‌നം ഇതിനകം മാറിയിരിക്കുന്നു. നിലവില്‍ രാജ്യമെങ്ങുമായി 1500 ഓളം ഫ്രാഞ്ചൈസികളും മൂന്നു ചികിത്സാലയങ്ങളും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു വൈദ്യരത്‌നത്തിന്റെ സേവനങ്ങള്‍ കൊല്‍ക്കത്ത , ജയ്പൂര്‍, ഹുബ്ലി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗി്ക്കുന്ന അസംസ്‌കൃത വസ്തുക്കളുടേയും , നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉല്‍പ്പന്നങ്ങളുടേയും ഗുണനിലവാരം പരിശോധിച്ചു ഉറപ്പിക്കുവാന്‍ ശേഷിയുള്ളതാണ് വൈദ്യരത്‌നത്തിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്് .
വൈദ്യരത്‌നം ഉടനടി യുഎഇയിലേക്കും എത്തും. ആയുര്‍വേദ വിധിപ്രകാരം അഷ്ടവൈദ്യ പാരമ്പര്യത്തിലൂന്നിയ ഔഷധ നിര്‍മ്മാണവും രോഗനിര്‍ണയും ചികിത്സയുമാണ് വൈദ്യരത്‌നത്തിന്റെ സവിശേഷത.
ജിഎംപി , ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ മൂന്നു ഔഷധ നിര്‍മ്മാണ യൂണിറ്റുകളും ആയുുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഗുണമേന്മ സംവിധാനങ്ങളും വൈദ്യരത്‌നം ഔഷധശാലയുടെ ഭാഗമാണ്. ഡോ. യദു നാരായണ്‍ മൂസും അഷ്ടവൈദ്യന്‍ ഡോ. കൃഷ്ണന്‍ മൂസും ചേര്‍ന്ന അഞ്ചാം തലമുറയാണ് വൈദ്യരത്‌നം തലമുറയ്്ക്് നിലവില്‍ നേതൃത്വം നല്‍കുന്നത്.
ഔഷധ വികസനം, വിഷലിപ്ത രോഗചികിത്സ, എന്നിവയ്ക്കു പുറമെ വന്ധ്യത ചികിത്സ രംഗത്ത് പാരമ്പര്യത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രംഗവും ഗവേഷണ പുരോഗതി കൈവരിച്ചു. ഇതിന്റെ ഭാഗമായി തങ്ങളുടെ പാരമ്പര്യത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കാനുള്ള പ്രക്രീയക്കും വൈദ്യരത്‌നം ആയുര്‍വേദ ചികിത്സാരംഗത്ത് തുടക്കമിട്ടു.
അമ്മയും കുഞ്ഞും പദ്ധതിയും അടുത്തിടെ നടപ്പിലാക്കും. പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും സ്മ്പൂര്‍ണ്ണ ആയുര്‍വേദ പരിചരണം അവരുടെ വീടുകളില്‍ തന്നെ ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയാണ് അമ്മയും, കുഞ്ഞും:. പ്രസവ ശുശ്രൂഷ. വൈദ്യരത്‌നം കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആണ് പദ്ധതി ആദ്യമായി നടപ്പില്‍ വരുത്തുക.
സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തന്നെ ശാസ്ത്രീയ രീതിയില്‍ നല്‍കുന്ന പരമ്പരാഗത പ്രസവരക്ഷാ ചികിത്സയില്‍ ആയുര്‍വേദ വിധി പ്രകാരമുളള ഉഴിച്ചില്‍, വേതുകുളി, മുഖലേപം മുതലായ ചികിത്സകള്‍ ഉള്‍പ്പെടുന്നു..
14, 21, 28 ദിവസങ്ങളിലെ വ്യത്യസ്ത പാക്കേജുകളില്‍ ലഭ്യമായ ഈ ചികിത്സ വിദഗ്ധരായ ലേഡി ഡോക്ടര്‍മാരുടെയും പരിചയ സമ്പന്നരായതെറാപ്പിസ്റ്റുകളുടെയും മേല്‍നോട്ടത്തില്‍ ചെയ്യുന്നു. ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്ത അരിഷ്ടം, ലേഹ്യം മുതലായ പ്രസവരക്ഷാ ഔഷധങ്ങളും കൂടി ചേര്‍ന്നതാണ് പാക്കേജുകള്‍.
ചികിത്സയോടൊപ്പം അബ്‌ഡോമിനല്‍ ബാന്‍ഡേജ് (വയറു കെട്ടല്‍), പോസ്റ്റ് നാറ്റല്‍ യോഗ, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, ടെന്‍ഷന്‍, ഉത്ക്കണ്ഠ തുടങ്ങിയ മാനസിക വിഷമങ്ങള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ടും കൗണ്‍സിലിംഗും ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker