BREAKINGKERALA
Trending

വൈദ്യുതിനിരക്ക് വര്‍ധന ഉപതിരഞ്ഞെടുപ്പിനുശേഷം; നിലവിലെ നിരക്കിന്റെ സാധുത നീട്ടി

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന ഉപതിരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കും. നിലവിലെ നിരക്കിന്റെ സാധുത നവംബര്‍ 30 വരെ നീട്ടി. നേരത്തേ ഇത് ഒക്ടോബര്‍ 31-വരെ നീട്ടിയിരുന്നു. ഒക്ടോബറില്‍ പുതിയനിരക്ക് പ്രഖ്യാപിക്കാമെന്ന് കണക്കാക്കിയാണ് നീട്ടിയത്. എന്നാല്‍ ഇതിനിടെ, ഉപതിരഞ്ഞെടുപ്പെത്തി. പെരുമാറ്റച്ചട്ടം നിലവിലുള്ളതും നിരക്കുവര്‍ധിപ്പിച്ചാല്‍ ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നതുമാണ് പ്രഖ്യാപനം നീട്ടാന്‍ കാരണം.
നവംബര്‍ 13-ന് വോട്ടെടുപ്പുകഴിഞ്ഞാല്‍ അതിനടുത്ത ആഴ്ചതന്നെ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രഖ്യാപിക്കും. ഇതിനുള്ള അന്തിമതയ്യാറെടുപ്പുകളിലാണ് റെഗുലേറ്ററി കമ്മിഷന്‍.
വൈദ്യുതിനിരക്ക് 2024-25-ല്‍ യൂണിറ്റിന് 30 പൈസയും 2025-26-ല്‍ 20 പൈസയും 2026-27-ല്‍ രണ്ടുപൈസയും കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ജനുവരിമുതല്‍ മേയ്വരെ വേനല്‍ക്കാലനിരക്കായി യൂണിറ്റിന് 10 പൈസ അധികം ഈടാക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. വേനല്‍ക്കാല നിരക്കിലൊക്കെ ബോര്‍ഡ് ആവശ്യപ്പെട്ടതിന് അടുത്തുള്ള വര്‍ധന അനുവദിക്കാനാണ് സാധ്യത.

Related Articles

Back to top button