BUSINESS NEWSHEALTHMARKET

വൈറസിനേയും ബാക്ടീരിയേയും ചെറുക്കുന്ന കണ്ണട ലെന്‍സുമായി സൈസ്സ്

കൊച്ചി : ശുചിത്വത്തിനും വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരായ പോരാട്ടത്തിനും കഴിഞ്ഞ കുറച്ചുമാസങ്ങളായി ദൈനംദിന ജീവിതത്തില്‍ പ്രാധാനം ഏറിയട്ടുണ്ട്. വര്‍ഷങ്ങളായി സൈസ്സും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫര്‍ട്ട് വാഞ്ചനും സംയുക്തമായി കണ്ണടകളുടെ ശുചിത്വത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. സൈസ്സ് വിഷന്‍ കെയര്‍ ഇപ്പോള്‍ കണ്ണട ലെന്‍സുകളുടെ ആന്റി റീഫഌീവ് കോട്ടിംഗ് പാക്കേജില്‍ ആന്റി മൈക്രോബിയല്‍ സില്‍വര്‍ , അദൃശ്യമായും ഫലപ്രദമായും സംയോജിപ്പിക്കുന്നതിനുള്ള ഒരു പ്രക്രീയ വികസിപ്പിച്ചെടുത്തിരിക്കുന്നു. വിലയേറിയ ഈ ലോഹം (എജി + അയോണുകള്‍ ) ലെന്‍സിലുള്ള വൈറസുകളേയും ബാക്ടീരിയകളേയും ഫലപ്രദമായി നിര്‍ജീവമാക്കുന്നു.
പുതിയ കോട്ടിങ്ങ് കണ്ണട ലെന്‍സുകളുടെ ശുചിത്വം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം കുറഞ്ഞ പ്രതിഫലനം , ഉയര്‍ന്ന സ്‌ക്രാച്ച് പ്രതിരോധം, എളുപ്പത്തിലുള്ള ലെന്‍സ് വൃത്തിയാക്കല്‍ എന്നിവയും ഉറപ്പാക്കുന്നു.
ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കണ്ണടകളുടെ ശുചിത്വത്തേയും സ്വാധീനിിച്ചെന്ന് സൈസ് വിഷന്‍ കെയര്‍ ഇന്ത്യ ബിസിനസ് മേധാവി രോഹന്‍ പോള്‍ പറഞ്ഞു.
പുതിയ ആന്റി വൈറസ് ലെന്‍സുകള്‍ സില്‍വര്‍ നാനോ ക്ലസ്റ്ററുകല്‍ സില്‍വര്‍ അയോണുകളെ റിലീസ് ചെയ്യുന്നു.ഇത് ലൈന്‍സിന്റെ പ്രതലത്തിലെ കോട്ടിങ്ങിന് ആന്റ് ബാക്ടീരിയ ഇഫക്ട് ലഭ്യമാക്കുന്നു. 99.9 ശതമാനം വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നു കൂടാതെ ലെന്‍സ് 400 നാനോ മീറ്റര്‍ വരെ യു വി സംരക്ഷണവും നല്‍കുന്നു.
പൊടി അഴുക്ക്, എന്നിവയെ പ്രതിരോധിക്കുന്നതിനും സൈസ്സ് ആന്റ് വൈറസ് ലെന്‍സുകള്‍ ശക്തിപ്രാപിക്കുന്നു. ക്ലീന്‍ ചെയ്യാനും എളു്പ്പമാണ്. ദീര്‍ഘകാലം ഈടും നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker