തിരുവനന്തപുരം:കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോഗ്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രാധാന്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി പരിഭ്രമിപ്പികുന്ന രീതിയില്‍ രോഗബാധ 83% വരര്ദ്ധിച്ചതിനാല് ഇന്ത്യയില്‍ NCD യുടെ പ്രാധാന്യം കൂടികൊണ്ടിരിക്കുകയാണ് .2021ലെ ASSOCHAM റിപ്പോര്‍ട്ട് പ്രകാരം NCD ബാധിച്ച ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ട് പേരും നല്ല ആരോഗ്യവാന്മാരായ (26 മുതല്‍ 59 വയസ്സ് വരെ) പ്രായത്തിലുള്ളവരാണ്. ഇവരില്‍ , പ്രത്യേകിച്ച് ,പ്രമേഹത്തിനും രക്തസമ?ദ്ദത്തിനും ഇന്ത്യയിലുടനീളം യഥാക്രമം 2.9%, 3.6% എന്നിങ്ങനെയാണ് വ്യാപനം.നല്ല പോഷകാഹാരത്തിന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം അനിവാര്യമാണെങ്കിലും, രാജ്യത്തിന്റെ പോഷകാഹാര ഉപഭോഗം അപര്യാപ്തമാണ്, ജനങ്ങളുടെ നിലവിലുള്ള ഭക്ഷണക്രമം വര്‍ദ്ധിച്ചുവരുന്ന എന്‍സിഡി സംഭവങ്ങള്‍ക്കും
പോഷകാഹാരക്കുറവിനും കാരണമാകുന്നു. വൈറ്റമിന്‍ സി (അല്ലെങ്കില്‍ അസ്കോര്‍ബിക് ആസിഡ്) മനുഷ്യരില്‍ ഒരു അവശ്യ മൈക്രോ ന്യൂട്രിയന്റ് ആയി നിലനില്ക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥയുടെ വിവിധ വശങ്ങളെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
ഭരോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഒരു പോഷകമാണ് വൈറ്റമിന്‍ സി. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ സാധാരണ എന്സിഡികളുള്ള രോഗികളില്‍ ഉയര്‍ന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കാണപ്പെടുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വൈറ്റാമിന്‍ സി ഇത്തരം എന്‍സിഡി രോഗികളില്‍ ആവശ്യമാണ്.
പ്രത്യേകിച്ച്, പ്രമേഹരോഗികള്‍ക്ക് പ്രമേഹമില്ലാത്തവരേക്കാള്‍ 30% വിറ്റാമിന്‍ സി യുടെ കുറവാണ്. വ്യക്തികള്‍ക്ക് സിട്രസ് അടങ്ങിയ ഭക്ഷണങ്ങളും തക്കാളിയും അടങ്ങിയ
സമ്പന്നവും സമീകൃതവുമായ ഭക്ഷണക്രമഅതിനോടൊപ്പം വിറ്റാമിന്‍ സി സപ്ലിമെന്റേഷനും കിട്ടുന്നത്തോടെ അവരുടെ പതിവ് പോഷകാഹാരം പൂര്‍ണമാകുമെന്ന് മോഹന്‍ ടി ഷേണായി, (തിരുവനന്തപുരം ,ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്‍ഡ് ആശുപത്രി കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍) പറഞ്ഞു.