LATESTNATIONAL

വോട്ടര്‍മാര്‍ക്ക് 500 രൂപ; തെലങ്കാനയില്‍ എംപി കവിതയ്ക്ക് 6 മാസം തടവ് ശിക്ഷ

ഹൈദരാബാദ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെലങ്കാന സിറ്റിങ് എംപി കവിത മലോത്തിന് കോടതി ശിക്ഷ വിധിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം ശരിവച്ച കോടതി എംപിക്ക് ആറ് മാസം തടവും 10,000 രൂപ പിഴയും വിധിച്ചു.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയാണ് തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള ടിആര്‍എസ് എംപിയായ കവിതയ്ക്ക് ശിക്ഷ വിധിച്ചത്. പോലീസ് ഹാജരാക്കിയ ശക്തമായ തെളിവുകളാണ് കവിതയ്ക്ക് തിരിച്ചടിയായത്. കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത തീരുമാനം ഉണ്ടായതോടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് എംപിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019ലെ പൊതു തെരഞ്ഞെടുപ്പിലെ സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധിയുണ്ടായത്. കവിതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സഹായിയായ ഷൗക്കത്തലി മുഖേനെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് കേസ്. 500 രൂപ വീതം വിതരണം ചെയ്തുവെന്ന ആരോപണം ശക്തമായതോടെയാണ് പോലീസ് കേസെടുത്തത്.
വോട്ടിന് പണം നല്‍കിയെന്ന ആരോപണം ശക്തമായതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഷൗക്കത്തലി പണം നല്‍കുന്നത് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ പണം നല്‍കിയത് കവിതയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഒരു സിറ്റിങ് എംപിക്കെതിരെ വളരെ അപുര്‍വമായാണ് ഇത്തരത്തില്‍ ഒരു നടപടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker