BREAKING NEWSKERALA

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ സൂചനയില്‍ എല്‍ഡിഎഫ് മുന്നില്‍

തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് അല്‍പസമയത്തിനകം വ്യക്തമാകും. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ LDF 62, UDF 39, NDA 1 എന്നിങ്ങനെയാണ് ലീഡ് നില. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍ഡിഎ രണ്ടിടത്തും ലീഡ് ചെയ്യുന്നു. വിവിധ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണല്‍ തുടങ്ങുന്നതോടെ അവസാനമായത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിര്‍ണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പിയും.

Related Articles

Back to top button