LATESTKERALALOCAL NEWSPATHANAMTHITTA

വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം.

പുതുപ്പറമ്പില്‍ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്തതിന് പിന്നാലെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Back to top button