AUTOBUSINESSBUSINESS NEWS

വോള്‍വോ 48% വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി : സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍ ഇന്ത്യ 2021 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ളകാലയളവില്‍ റീട്ടെയില്‍ വില്‍പ്പനയില്‍ 48% വളര്‍ച്ച രേഖപ്പെടുത്തി.
ആദ്യ മൂന്ന്പാദങ്ങളില്‍ 1,270 യൂണിറ്റുകള്‍ വിറ്റ വോള്‍വോ കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 856 കാറുകളാണ് വിറ്റത്. ഏറ്റവും അധികം വിറ്റുപോയകമ്പനിയുടെ ഇടത്തരം വലുപ്പത്തിലുള്ള എസ്‌യുവിയായ എക്‌സ്‌സി 60,രണ്ടാമതായി വിറ്റുപോയ എസ്‌യുവി എക്‌സ്‌സി 40 എന്നീ ആഡംബരഎസ്‌യുവികളുടെ വില്‍പ്പനയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്രപറഞ്ഞു,
പുതിയ മോഡലുകള്‍ കൊണ്ടുവരുന്നതിന്ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത് ഞങ്ങളുടെ ആത്മവിശ്വാസത്തേയും പ്രതിബദ്ധതയേയും ശക്തിപ്പെടുത്തുന്നതാണ്. സെമികണ്ടക്ടര്‍ പ്രശ്‌നം ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്, ശക്തമായ ഒരു2022 ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്ഭ.ജ്യോതി മല്‍ഹോത്രപറഞ്ഞു,
ആഡംബര എസ്‌യുവികളായ എക്‌സ്‌സി40, എക്‌സ്‌സി60, എക്‌സ്‌സി90, സെഡാനുകളില്‍ ഉള്‍പ്പെടുന്ന എസ്60, എസ് 90 എന്നീ മോഡലുകളാണ് ഈ കാലയളവില്‍ വോള്‍വോ ഇന്ത്യയില്‍ വിറ്റത്. ഈ വര്‍ഷം പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളും അതിനുശേഷം 2022ല്‍ എക്‌സ്‌സി40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവികളും പുറത്തിറക്കും.
നിലവില്‍ കൊച്ചി, കോഴിക്കോട്,അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്,ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഗുഡ്ഗാവ്, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, ലുധിയാന, വെസ്റ്റ് മുംബൈ, സൗത്ത് മുംബൈ, പൂനെ, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ എന്നീ 25 ഡീലര്‍ഷിപ്പുകളിലൂടെ വോള്‍വോ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker