BREAKINGNATIONAL

വ്യാജബോംബ് ഭീഷണി:9 ദിവസത്തിനിടെ വിമാ കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി,പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍

ദില്ലി:24 മണിക്കൂറിനിടെ 50ലെറെ വ്യാജ ഭീഷണികള്‍, ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളില്‍. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നിഗമനം.
വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്‌സിന്റെയും മെറ്റയുടെയും പ്രതിനിധികള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ ബോംബ് ഭീഷണി മുഴക്കിയ 11 എക്‌സ് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി ബ്ലോക്ക് ചെയ്തിട്ടുണ്ട്. വിപിഎന്‍ ചെയിനിങ്ങാണ് സംഘം വ്യാപകമായി ഉപയോഗിക്കുന്നത്.വിദേശ വിലാസമാണ് കാട്ടുന്നതെങ്കിലും ഇതില്‍ പലതും വ്യാജമാണ്.
ശരിയായ ഉറവിടം കണ്ടെത്താനാകത്തത് അന്വേഷണ ഏജന്‍സികളെയും വലയ്ക്കുകയാണ്

Related Articles

Back to top button