ബീഹാറിലെ സരണ്‍ ജില്ലയില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ 15 വയസുകാരന് ദാരുണാന്ത്യം. പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്താന്‍ ഇയാള്‍ ആശ്രയിച്ചത് യൂട്യൂബ് വീഡിയോകളെയാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി മധുരയില്‍ അജിത് കുമാര്‍ പുരി എന്ന ‘ഡോക്ടര്‍’ നടത്തുന്ന ക്ലിനിക്കിലാണ് സംഭവം. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് കൗമാരക്കാരനെ വീട്ടുകാര്‍ അജിത് കുമാറിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാള്‍ മകനെ ഓപ്പറേഷന്‍ ചെയ്യാന്‍ തുടങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.
ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ നില വഷളായി. കുടുംബം പ്രതിഷേധിച്ചപ്പോള്‍, ‘ഞാന്‍ ഇവിടെ ഡോക്ടറാണോ അതോ നിങ്ങളാണോ?’ എന്ന് ഇയാള്‍ വഴക്കുപറയും വീട്ടുകാരോട് നിശബ്ദരാകാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.
ഒടുവില്‍ കുട്ടിയെ പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വ്യാജ ഡോക്ടര്‍ തീരുമാനിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് വ്യാജ ഡോക്ടര്‍ ഓടി രക്ഷപ്പെട്ടു.
അശ്രദ്ധയും പെരുമാറ്റദൂഷ്യവും ആരോപിച്ച് കുടുംബം ലോക്കല്‍ പോലീസില്‍ പരാതി നല്‍കി. അവന്‍ യോഗ്യതയില്ലാത്തവനും അനുഭവപരിചയമില്ലാത്തവനുമായിരുന്നുവെന്നും ഇയാളുടെ പ്രവൃത്തിയാണ് കൗമാരക്കാരന്റെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു.
വ്യാജ ഡോക്ടര്‍ക്കും ക്ലിനിക്കിലെ ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. പ്രതികളെ പിടികൂടാന്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. പുരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് ഇയാളെയും ക്ലിനിക്കിലെ ജീവനക്കാരെയും അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് നടത്തിവരികയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
68 1 minute read