KERALABREAKING NEWSLATEST

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അതൃപ്‌തി; ബാബുജാനേയും ആര്‍ഷോയേയും വിളിച്ചു വരുത്തി വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ ഒടുവിൽ ഇടപെട്ട് സിപിഎം. ദിവസങ്ങൾ നീണ്ട വിവദങ്ങൾക്കൊടുവിലാണ് ഇയപെടൽ. സംഭവത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയോടും വിശദീകരണം തേടി.

ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു.വിവാദങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ബാബുജാൻ കൂടി ഉൾപ്പെട്ടതോടെയാണ് നേതൃത്വം സംഭവത്തിൽ ഇടപെടാൻ നിർബന്ധിതമായത്.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും. ഇന്ന് എസ്എഫ്ഐ സംസ്ഥാന യോ​ഗവും ചേരുന്നുണ്ട്. അതേസമയം നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ബാബുജാന്‍ പറഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker