കൊച്ചി : ശക്തമായ 5.5 എച്പി പവര്‍ ടില്ലറുമായി ഹോണ്ടഇന്ത്യ പവര്‍ പ്രൊഡക്റ്റ്സ്.
കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ ശക്തമായ 5.5 എച്ച്.പി .പവര്‍ ടില്ലര്‍ എഫ്ക്യു650 ഹോണ്ട അവതരിപ്പിച്ചു.കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തിനു കൂടുതല്‍ പിന്തുണ നല്കാന് നിരവധി സവിശേഷതകളാണ് ഹോണ്ട പവര്‍ ടില്ലറിനുള്ളത് ഫോര്‍ സ്ട്രേക്ക് എന്ജിന്, ഓവര്‍ഹെഡ് വാല്‍വ്, ഇന്ധനക്ഷമത, സൗക്ര്രരപദമായി കൊണ്ടു നടക്കാവുന്ന , പരിസ്ഥിതി സൗഹാര്‍ദ്ദം തുടങ്ങിയ ഇവയില്‍ ചിലത് മാത്രം.
പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ,നാണ്യവിളകള്‍ ,തോട്ടങ്ങള്‍ നഴ്സറികള്‍ എന്നിവയുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയിലുള്ളതും മണ്ണിലെ പലവിധ ജോലികള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്.
ഹോണ്ടയുടെ 5.5 എച്ച് പി ശക്തിയുള്ള ജിപി 200 എച്ച് എന്‍ജിനാണ് എഫ് ക്യൂ 650നു ശക്തിപകരുന്നത്. അതേപോലെ ഒതുക്കമുള്ള ടില്ലറുകളുടെ ആവശ്യകത കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഹോണ്ട എഫ് ക്യു 650 ഏറ്റവും ശക്തവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ആര്‍ക്കും എളുപ്പത്തിലും സുരക്ഷിതവുമായി ഉപയോഗിക്കാവുന്നതുമാണെന്ന് ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് സെയില്‍സ സര്‍വീസസ്, ആന്റ് മാര്‍ക്കറ്റിങ് മേധാവിയും വൈസ്് പ്രസിഡന്റുമായ ഗഗന് പാല് പറഞ്ഞു.