പത്തനംതിട്ട: ശബരിമലയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.
അതേസമയം ശബരിമലയിലെ അനുദിന തീര്‍ത്ഥാടകരുടെ എണ്ണം എത്രവര്ധിപ്പിക്കാമെന്ന കാര്യത്തില്‍ ഇന്നത്തോടെ തീരുമാനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറിതലസമിതി ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.