ജൂണ്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ വേണമെന്നാണ് മാനേജ്മെന്റ് സര്‍ക്കാരിനോടിപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൂപ്പുകാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പുറമെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മെയ് മാസത്തെ ശമ്പളം നല്‍കാനുണ്ട്. കെടിഡിഎഫ്സിയില്‍ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്.
അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പള വിതരണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആര്‍ടിസി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കിയിരിക്കുന്നത്. ഓവര്‍ഡ്രാഫ്റ്റ് സാധ്യത കെഎസ്ആര്‍ടിസി മാനേജ്മെന്റ് തള്ളുകയാണ്. കാരണം തിരിച്ചടവ് കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിയിരിക്കുന്നത്.